അസ്മി ദേശീയ തല ലുമിന ശാസ്ത്രമേള സമാപിച്ചു.
10 Oct 2026
അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ്-അസ്മി ദേശീയ തല ലുമിന ശാസ്ത്രമേള വെളിമുക്ക് ക്രസൻ്റ് ഹയർ സെകണ്ടറി സ്കൂളിൽ സമസ്ത മുശാവറ അംഗം ടി.കെ.അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
സ്വന്തം ആശയങ്ങളും പുതിയ കണ്ടുപിടിത്തങ്ങളും മോഡലുകളിലൂടെയും പ്രോജക്ടുകളിലൂടെയും അവതരിപ്പിക്കാനും വിദ്യാർത്ഥികളിൽ മൂല്യാധിഷ്ഠിതമായ ശാസ്ത്രീയ മനോഭാവം വർദ്ധിപ്പിക്കുവാനും ലക്ഷ്യമിട്ടാണ് സയൻസ് ഫെയർ സംഘടിപ്പിച്ചത്.
വിവിധ സ്കൂളുകളിൽ നിന്നായി അഞൂറ് പ്രതിഭകൾ പങ്കെടുത്തു.
എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം അൽ വഹ്ദ ചേറൂരാൽ സ്കൂൾ, രണ്ടാം സ്ഥാനം അൽ ഫുർഖാൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ എറണാകുളം, മൂന്നാം സ്ഥാനം അൽ ഫലാഹ് പബ്ലിക് സ്കൂൾ രാമനാട്ടുകര എന്നിവർ കരസ്ഥമാക്കി
യു.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം എ.ഐ.ഇ.സി ഇംഗ്ലീഷ് സ്കൂൾ ആലിന്തറ, രണ്ടാം സ്ഥാനം ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ താഴെക്കോട്, മൂന്നാം സ്ഥാനം കെ.ഇ.എം പബ്ലിക് സ്കൂൾ ചോറ്റൂർ
എന്നിവർ നേടി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ:വൈസ് ചാൻസലർ.ഡോക്ടർ റഷീദ് അഹമ്മദ് പി ട്രോഫികൾ വിതരണം ചെയ്തു.
അസ്മി കൺവീനർ ജനറൽ പി.കെ.മുഹമ്മദ് ഹാജി അധ്യക്ഷനായി.
സി.ഇ.സി.അബ്ദുൽ റഹീം ചുഴലി ഫലപ്രഖ്യാപനം നടത്തി.
അബ്ദുൽ മജീദ് പറവണ്ണ,അഡ്വ:അബ്ദുൽ നാസർ കാളമ്പാറ ,അബ്ദുൽ റഷീദ് കമ്പളക്കാട്,ശാഹുൽ ഹമീദ് മേൽമുറി ,പി.പി.സി.മുഹമ്മദ്,ശാഫിമാസ്റ്റർ ആട്ടിരി,ഖമറുദ്ദീൻ പരപ്പിൽ,മുഹമ്മദ് ഷഫീഖ് എറണാകുളം എന്നിവർ സംബന്ധിച്ചു.